വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ മത്സരം; കേന്ദ്രത്തിന് കേരളത്തോട് അവഗണനയെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം അവകാശപ്പെടാൻ കേന്ദ്രസർക്കാർ‌ മത്സരിക്കുന്നെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

എന്നാല്‍ കേന്ദ്രം കേരളത്തോട് അവഗണനയാണ് കാണിക്കുന്നതെന്ന് ശിവൻകുട്ടി ആരോപിച്ചു. നാളിതുവരെ രാജ്യത്തെ ഒരു പദ്ധതിക്കും ബാധകമല്ലാത്ത നീതിയുക്തമല്ലാത്ത നിബന്ധനകളാണ് വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കേന്ദ്രം അടിച്ചേല്‍പ്പിക്കുന്നത്.

തമിഴ്നാട്ടിലെ തൂത്തുക്കുടി ഔട്ടർ ഹാർബർ പദ്ധതിക്ക് 1411 കോടി രൂപ അനുവദിച്ചത് തിരിച്ചടയ്ക്കേണ്ട എന്നായിരുന്നു തീരുമാനം. എന്നാല്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ കേന്ദ്രത്തിന്റെ തീരുമാനം മാറുന്നു.

വിഴിഞ്ഞത്തിനായി കേന്ദ്രം നല്‍കുന്ന 817.80 കോടി രൂപ വായ്പയായി കണക്കാക്കി പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് വിചിത്രമായ ഉപാധിയെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.