കുടമാളൂർ അൽഫോൻസാ ജന്മഗൃഹത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ജനന തിരുനാളിന് കൊടിയേറി

കോട്ടയം: കുടമാളൂർ അൽഫോൻസാ ജന്മഗൃഹത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ജനന തിരുനാളിന് സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ച് ആർച്ച് പ്രീസ്റ്റ് ഫാ. ഡോ.മാണി പുതിയിടം കൊടിയേറ്റി.

ഫാ.അലോഷ്യസ് വല്ലാത്തറ, ഫാ.നിതിൻ അമ്പലത്തിങ്കൽ, ഫാ.പ്രിൻസ് എതിരേറ്റ് കുടിലിൽ, ഫാ.ആന്റണി തറക്കുന്നേൽ എന്നിവർ സഹകാർമികത്വം വഹിച്ചു. ആഗസ്റ്റ് 19 വരെ വൈകി ട്ട് 4.30ന് കുർബാന.

ഇന്ന് കുർബാനയ്ക്ക് മാർ ജോസഫ് പെരുന്തോട്ടം, 13ന് ഫാ. ടോം കുന്നുംപുറം, 14ന് മാർ തോമസ് തറയിൽ, 15ന് കുട മാളൂർ ഇടവകാംഗങ്ങളായ വൈദികർ, 16ന് ഫാ.ജോസഫ് മുട്ടത്തുപാടം, 17ന് ഫാ.ആന്റണി ഇളംതോട്ടം, 18ന് ഫാ.ഡോ.സിബിച്ചൻ കളരിക്കൽ, 19ന് ഫാ. റോയി കണ്ണഞ്ചിറ എന്നിവർ കാർമികത്വം വഹിക്കും.

19ന് കുർബാനയ്ക്കുശേഷം തിരുനാൾ പ്രദക്ഷിണം സെന്റ് മൈക്കിൾസ് ചാപ്പലിൽ എത്തിതിരികെ അൽഫോൻസാ ഭവനിൽ എത്തിച്ചേരും. അൽഫോൻസാ ഭവൻ സുപ്പീരിയർ സിസ്‌റ്റർ എൽസിൻ, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിസ് മേരി, സിസ്‌റ്റർ എലൈസ് മേരി റോയി സേവ്യർ എന്നിവർ തിരുനാളിനു നേതൃത്വം നൽകും.