അക്ഷയ തൃതീയ നാളെ; ഈ തെറ്റുകള്‍ ഒരിക്കലും ചെയ്യരുതേ..

കോട്ടയം: വൈശാഖ മാസത്തിലെ മൂന്നാം നാള്‍, അതാണ് അക്ഷയ തൃതിയ. അക്ഷയ ത്രിതീയ ദിനത്തില്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങളുടെ ഫലം അക്ഷയമാകയാലാണ് അക്ഷയ തൃതീയ എന്ന പേരുണ്ടായതെന്നാണ് കരുതുന്നത്.

ഇത്തവണ ഏപ്രില്‍ 30നാണ് അക്ഷത തൃതീയ, അതായത് നാളെ.

അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങുന്നത് ഐശ്വര്യം കൊണ്ട് വരുമെന്നാണ് വിശ്വാസം. സ്വർണത്തിന് പകരം മറ്റ് ചില വസ്തുക്കളും വാങ്ങാവുന്നതാണ്. എന്നാല്‍ പുണ്യദിനത്തിന്റെ ശുഭഫലങ്ങള്‍ നഷ്ടപ്പെടാതിരിക്കാൻ അക്ഷയ തൃതീയ ദിവസത്തില്‍ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

ഒഴിവാക്കേണ്ട തെറ്റുകള്‍

അക്ഷയ തൃതീയ ദൈവികമായ ഒരു പുണ്യദിനമാണ്. അന്ന് കുടുംബം, സുഹൃത്തുക്കള്‍ എന്നിവരുമായി തർക്കങ്ങളില്‍ ഏർപ്പെടുന്നത് അശുഭമാണ്.

അക്ഷയ തൃതീയ ദിവസത്തില്‍ അബദ്ധത്തില്‍ പോലും പ്ലാസ്റ്റിക്, അലുമിനിയം അല്ലെങ്കില്‍ സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവ വാങ്ങരുത്.

ഇന്നേ ദിവസം സ്വർണം പോലുള്ള ചില വസ്തുക്കള്‍ ഐശ്വര്യത്തിനായി വാങ്ങുന്നത് പതിവാണ്. എങ്കിലും, കൃത്യമായ മുഹൂർത്തം നോക്കി മാത്രമേ വസ്തുക്കള്‍ വാങ്ങാൻ പാടുള്ളൂ.

ലക്ഷ്മീ ദേവിയോടൊപ്പം വിഷ്ണുവിനെയും ആരാധിക്കുക. വിഷ്ണു-ലക്ഷ്മി ദേവികള്‍ക്ക് അർപ്പണങ്ങള്‍, വ്രതങ്ങള്‍ എന്നിവയെ അപഹാസ്യമാക്കുകയോ അവഗണിക്കുകയോ ചെയ്യരുത്.

മനസ്സും വീടും ശുദ്ധമായി സൂക്ഷിച്ച്‌ മാത്രമേ പൂജകള്‍ ചെയ്യാവൂ.

ആരാധനാലയമോ പണമിടപാട് സ്ഥലമോ വൃത്തികേടാക്കരുത്. കറുത്ത വസ്ത്രം ധരിക്കരുത്.

ഈ ദിവസം ദാനധർമങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അന്നദാനം, വസ്ത്രദാനം, എന്നിവ ചെയ്യാൻ മറക്കരുത്.

ഈ ദിവസം പുതിയ ബിസിനസ്, പദ്ധതികള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാൻ അനുകൂലമാണ്. അതിനാല്‍ അവസരം ഉപേക്ഷിക്കരുത്.

ചൂതാട്ടം, കള്ളം പറയല്‍ തുടങ്ങിയവ ചെയ്യരുത്. കടം കൊടുക്കരുത്.