‘സിഗരറ്റുമായി നടക്കുന്ന മാര്‍ക്കോയാകാൻ എളുപ്പം, സിക്സ് പാക്ക് അത്ര സിംപിളല്ല’; ലഹരി കേസുകള്‍ അനുദിനം വർദ്ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ ഓർമ്മപ്പെടുത്തലുമായി നടൻ ഉണ്ണി മുകുന്ദൻ

കോട്ടയം: സംസ്ഥാനത്ത് ലഹരി കേസുകള്‍ അനുദിനം വർദ്ധിച്ച്‌ വരുന്ന സാഹചര്യത്തില്‍ ഓർമ്മപ്പെടുത്തലുമായി നടൻ ഉണ്ണി മുകുന്ദൻ.

മാർക്കോ എന്ന തന്റെ സിനിമയുമായി ബന്ധപ്പെടുത്തിയാണ് നടന്റെ പ്രതികരണം. കയ്യില്‍ സിഗരറ്റുമായി നടക്കുന്ന മാർക്കോ ആകാൻ എളുപ്പമാണെന്നും സിക്സ് പാക്കുള്ള മാർക്കോ ആകാനാണ് ശ്രമിക്കേണ്ടതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

‘ഒരു സിഗരറ്റിൻ്റെ ഭാരം സാധാരണയായി 0.7 മുതല്‍ 1.0 ഗ്രാം വരെയാണ്. മൊത്തം ഭാരം (ഫില്‍ട്ടറും പേപ്പറും ഉള്‍പ്പെടെ) സാധാരണയായി ശരാശരി 1 ഗ്രാം.

മനുഷ്യൻ മതിയെന്ന് നിങ്ങള്‍ക്ക് തോന്നുവെങ്കില്‍ നിങ്ങളുടെ ഓപ്ഷനുകള്‍ പുനഃപരിശോധിക്കുക. സുഹൃത്തുക്കളേ, ചോയ്സ് നിങ്ങളുടേതാണ്. സിഗരറ്റ് ഉപയോഗിക്കുന്ന മാർക്കോയെ അനുകരിക്കാൻ എളുപ്പമാണ്. സിക്സ് പാക്ക് ഉള്ള മാർക്കോ ആകാൻ ശ്രമിക്കുക’, എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാക്കുകള്‍.