പണിമുടക്കി വാട്സാപ്പ്; മെസേജുകൾ അയയ്ക്കാനോ സ്വീകരിക്കാനോ ആവാതെ വലഞ്ഞ് ഉപഭോക്‌താക്കൾ; ഡൗണ്‍ഡിറ്റക്റ്ററില്‍ വ്യാപക പരാതികള്‍

തിരുവനന്തപുരം: മെസേജുകൾ അയയ്ക്കാനോ സ്വീകരിക്കാനോ ആവാതെ ഉപഭോക്‌താക്കളെ വലച്ച് വാട്സാപ്പ് പണിമുടക്കി. ലോഗിൻ ചെയ്യാനും സ്‌റ്റാസ് അപ്ഡേറ്റ് ചെയ്യാനും പറ്റുന്നില്ലെന്നായിരുന്നു പരാതികൾ. ഡൗണ്‍ഡിറ്റക്റ്ററില്‍ അനേകം പരാതികള്‍ ഇത് സംബന്ധിച്ച് വാട്‌സ്ആപ്പ് ഉപയോക്താക്കളില്‍ നിന്ന് കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മെസേജ് അയക്കുന്നതിലായിരുന്നു പലരും ബുദ്ധിമുട്ട് നേരിട്ടത്. പെട്ടെന്നുണ്ടായ തകരാറിനെ കുറിച്ച് വാട്‌സാപ്പിൻ്റെ ഭാഗത്തു നിന്നും പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല. 2025 ഫെബ്രുവരി 28നും സമാനമായ പ്രശ്നം വാട്‌സാപ്പിലുണ്ടായിരുന്നു.

വാട്‌സാപ്പിനു പുറമേ ഗൂഗിൾ പേയുടെയും പ്രവർത്തനവും ഇന്ന് നിലച്ചിരുന്നു. കഴിഞ്ഞ 30 ദിവസത്തിൽ മൂന്നാമത്തെ തവണയാണ് യുപിഐ സംവിധാനം ഇന്ത്യയിൽ പ്രവർത്തനം നിലയ്ക്കുന്നത്.

ഇടയ്ക്കിടെ ഉണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങളാണിതിനു കാരണമെന്നാണു നാഷ്ണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) എക്‌സിലൂടെ അറിയിച്ചത്.