കോട്ടയം: ഹിമാചൽ പ്രദേശിൽ നടന്ന ദേശീയ മാസ്‌റ്റർ ഗെയിംസ് പവർ ലിഫ്റ്റിങ്ങിൽ 105 കിലോ വിഭാഗത്തിൽ കേരളത്തിനു വേണ്ടി സ്വർണ മെഡൽ കരസ്ഥമാക്കി വിപിൻ വിശ്വനാഥൻ.
ചാന്നാനിക്കാടു വലിയപാടത്തു വീട്ടിൽ വിശ്വനാഥൻ്റെയും തങ്കമണിയുടെയും മകനാണ്.
റാണിയാണ് ഭാര്യ. വൈഗ, വിശ്വനാഥ് എന്നിവർ മക്കൾ. എച്ച്ഡിഎഫ്സി ബാങ്ക് പുത്തനങ്ങാടി ശാഖ മാനേജരാണ്.
