പീക്ക് അവര്‍ പ്രതിസന്ധിക്ക് പരിഹാരം? കേരളത്തിലെ ആദ്യ ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം അടുത്ത വേനല്‍ക്കാലത്തോടെ

തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാലത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി.

കേരളത്തിലെ ആദ്യ ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം (BESS) അടുത്ത വേനല്‍ക്കാലത്തിന് മുൻപ് പ്രവര്‍ത്തനം ആരംഭിച്ചേക്കും.
കാസര്‍കോട് ജില്ലയിലെ മൈലാട്ടിയിലാണ് ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്നത്. പദ്ധതിക്കായുള്ള ധാരണാപത്രം (MoU) തിരുവനന്തപുരത്ത് കെഎസ് ഇബിയും സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (SECI) തമ്മില്‍ ഒപ്പുവച്ചു.

പദ്ധതി പൂര്‍ത്തികരിക്കാന്‍ 18 മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും, ഒൻപതു മാസം മുൻ പേ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. പദ്ധതി നേരത്തെ പൂര്‍ത്തികരിക്കല്‍ ഇന്‍സെന്റീവായി പ്രഖ്യാപിച്ച 8.40 കോടിയുടെ ഫണ്ടാണ്, പ്രോജക്ടിന്റെ അതിവേഗത്തിലുള്ള പൂര്‍ത്തിയാകലിന് സഹായകമായത്.

പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ, അടുത്ത വേനല്‍ക്കാലത്തിന് മുൻപ് പീക്ക് അവര്‍ വൈദ്യുതി ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാന്‍ സഹായകമാകും. മൈലാട്ടി പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് (പിപിപി) പദ്ധതിക്ക് നേരത്തെ കേന്ദ്രത്തില്‍ നിന്ന് 135 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിന് അനുമതി ലഭിച്ചിരുന്നു.