ഇടുക്കി: മൂന്നാറില്‍ റിസോർട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം.
മൂന്നാർ ചിത്തിരപുരത്ത് ടി കാസ്റ്റില്‍ റിസോർട്ടിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
ഒൻപത് വയസുകാരനായ പ്രഭാ ദയാലാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ്.
ഇന്നലെ പുലർച്ചെയാണ് അപകടം ഉണ്ടായത്.
റിസോർട്ടിലെ മുറിയില്‍ കസേരയില്‍ കയറി നിന്ന് സ്ലൈഡിങ് ജനല്‍ തുറന്ന കുട്ടി കസേര മറിഞ്ഞപ്പോള്‍ താഴേക്ക് വീണുവെന്നാണ് വിവരം. വീഴ്ചയില്‍ തലയോട്ടിക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്നാല്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ ഇടുക്കി വെള്ളത്തൂവല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
