കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലെത്തി.
നാലരയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തിരുവനന്തപുരത്ത് സ്വീകരണമോ ചടങ്ങുകളോ ഒന്നുമില്ലായിരുന്നു. തുടർന്ന് അവിടെ നിന്ന് ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു.
ഇന്ന് മുതല്‍ ഒന്നാം തീയതി ഉച്ചവരെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാനാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം തീരുന്ന ദിവസമാണിന്ന്. ജൂണ്‍ ഒന്നിനാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പു കാലയളവുകളിലും നരേന്ദ്രമോദി സമാനമായ രീതിയില്‍ പ്രചാരണത്തിനുശേഷം രണ്ടുദിവസത്തോളം ധ്യാനം നടത്തിയിരുന്നു.
രണ്ട് തവണയും ഉത്തരാഖണ്ഡില്‍ ആയിരുന്നു ധ്യാനം.
