അടിമാലിയില്‍ കെഎസ്‌ആ‌ര്‍ടിസി ബസ് അപകടത്തില്‍പെട്ടു; 10 പേര്‍ക്ക് പരിക്ക്; 6 പേര്‍ മെ‍ഡിക്കല്‍ കോളേജില്‍

ഇടുക്കി: അടിമാലിയില്‍ കെഎസ്‌ആ‌ർടിസി ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേർക്ക് പരിക്കേറ്റു.

പാംബ്ല കെഎസ്‌ഇബി സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.

പരുക്കേറ്റ 6 പേരെ ഇടുക്കി മെഡിക്കല്‍ കോളജിലും 4 പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.