പത്തനംതിട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്തന് വിജയം; ഏറത്ത് പഞ്ചായത്ത് ആറാം വാര്‍ഡ് കിളിവയലിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോ പി രാജൻ വിജയിച്ചത് 240 വോട്ടുകള്‍ നേടി

പത്തനംതിട്ട: പത്തനംതിട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം.

പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാര്‍ഡായ കിളിവയലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോ പി രാജനാണ് വിജയിച്ചത്.
240 വോട്ടുകള്‍ നേടിയാണ് റെനോയുടെ വിജയം.

പത്തനംതിട്ട നഗരസഭയില്‍ യുഡിഎഫ് അധികാരം ഉറപ്പിച്ചു കഴിഞ്ഞു. പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുകയാണ്. പത്തനംതിട്ട നഗരസഭയിലെ പതിനാറാം വാര്‍ഡില്‍ 248 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചു.

നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ജാസിം കുട്ടിയെയാണ് ബിബിൻ പരാജയപ്പെടുത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വിശ്വസ്തനായ അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായ ഫെന്നി നൈനാൻ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഇവിടെ ബിജെപി സീറ്റ് നിലനിർത്തി.രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസില്‍ ഫെന്നി നൈനാനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയർന്നിരുന്നു.