ജിയോയ്ക്കും എയര്‍ടെല്ലിനും വെല്ലുവിളിയായി ബിഎസ്എൻഎൽ; ടവറില്ലാതെയും നെറ്റ്‌വര്‍ക്ക്; ഡി2ഡി പരീക്ഷണം വിജയം

ഡല്‍ഹി: ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വിയാസാറ്റുമായി ചേർന്ന് രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്‌എൻഎല്‍ നടത്തിയ ഡയറക്‌ട് ടു ഡിവൈസ് (ഡി2ഡി) ടെക്നോളജി പരീക്ഷണം വിജയം.

ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്ഫോണുകള്‍ക്കും വിപണിയില്‍ ലഭ്യമായ സ്മാർട്ട് വാച്ചുകള്‍ക്കും മറ്റ് സ്മാർട്ട് ഉപകരണങ്ങള്‍ക്കും പുതിയ സാങ്കേതികവിദ്യ അനുയോജ്യമാണ്. വിദൂര പ്രദേശങ്ങളിലോ നെറ്റ്വർക്ക് തകരാർ സംഭവിക്കുമ്പോഴോ പോലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കുക എന്നതാണ് പുതിയ സാങ്കേതികവിദ്യയുടെ സവിശേഷത.

മൊബൈല്‍ ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും മാത്രമല്ല കാറുകളില്‍ പോലും ഡി2ഡി കണക്ടിവിറ്റി ലഭ്യമാകും. ലൊക്കേഷൻ പരിഗണിക്കാതെ തന്നെ ഇത് വിശ്വസനീയമായ കണക്റ്റിവിറ്റി നല്‍കും.

പുതിയ സാങ്കേതിക വിദ്യയില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടതായി വിയാസാറ്റും ബിഎസ്‌എൻഎലും അറിയിച്ചു.