ജോലി കഴിഞ്ഞ് മടങ്ങവേ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി; യുവാവിന് പരിക്ക്

പാലക്കാട്: കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്.

കരിമ്പ കാഞ്ഞിരംപാറ സ്വദേശി ബവിൻ കെ.ആർ (36) ആണ് അപകടത്തില്‍പ്പെട്ടത്.
തിങ്കളാഴ്ച്ച രാത്രിയില്‍ വാക്കോട് ഭാഗത്ത് വെച്ചാണ് അപകടം നടന്നത്.

കല്ലടിക്കോട് ഹോട്ടല്‍ ജീവനക്കാരനായ ബവിൻ ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടുകയായിരുന്നു.
തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ബവിനെ ഉടനെ തന്നെ ആശുപത്രിലേക്ക് മാറ്റി.

ബവിൻ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഇപ്പോള്‍ തുടരുകയാണ്.