കൊച്ചി: പെരുമ്പാവൂരിൽ ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.
പെരുമ്പാവൂർ സ്വദേശി ജെയ്സി ഏബ്രഹാമിനെ (55) ആണ് കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പോലീസ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ കളമശ്ശേരിയിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജെയ്സിയുടെ മകൾ കാനഡയിലാണ്.
അമ്മയെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കളേയും പോലീസിനേയും വിളിച്ചറിയിക്കുകയായിരുന്നു.
റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ബിസിനസ് നടത്തിയിരുന്ന ആളാണ് ജെയ്സി. അതുകൊണ്ട് ശത്രുക്കൾ ആരെങ്കിലും വകവരുത്തിയതാണോ എന്ന സംശയവും പോലീസ് പരിശോധിക്കുന്നുണ്ട്.
