കോട്ടയം കുമരകം റോഡിൽ നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്കും യാത്രക്കാരായ ദമ്പതികൾക്കും പരിക്ക്, ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം

കോട്ടയം: കുമരകം റോഡിൽ ഒന്നാം കലുങ്കിനും കണ്ണാടിച്ചാലിനുമിടയിൽ നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞ് അപകടം. ആലപ്പുഴയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് വിവരം. റോഡരികിൽ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടത്തേക്ക് മറിയുകയായിരുന്നു.

ഡ്രൈവറും, യാത്രക്കാരായ ദമ്പതികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റിന്റെ താഴെഭാഗം ഒടിഞ്ഞു വേർപെട്ടു. കൂടുതൽ അപകടങ്ങൾ ഒഴിവായി.