മലപ്പുറം: ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു.
വേങ്ങര ചേറൂര്‍ സ്വദേശി മുഹമ്മദ് നാഷിഹ് (16) ആണ് മരിച്ചത്. മലപ്പുറം തിരൂരങ്ങാടി ചെറുമുക്കില്‍ വച്ച് ഇന്നു രാവിലെയായിരുന്നു അപകടമുണ്ടായത്.
കുണ്ടുര്‍ റോഡില്‍ റഹ്മത്ത് നഗറില്‍ വെച്ചായിരുന്നു അപകടം. ഉമ്മയുടെ വീടായ ചെറുമുക്ക് അബ്ദുറഹ്മാന്‍ ഹാജിയുടെ വീട്ടില്‍ എത്തിയതായിരുന്നു.
അവിടെ നിന്നും അങ്ങാടിയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ചേറൂര്‍ പിപിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് നാഷിഹ്.
