വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു വെറൈറ്റി സമൂസ ആയാലോ? വളരെ എളുപ്പം തയ്യാറാക്കാന്‍ സാധിക്കുന്ന മുട്ട സമൂസ റെസിപ്പി ഇതാ

കോട്ടയം: വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു വെറൈറ്റി സമൂസ ഉണ്ടാക്കിയാലോ? വളരെ എളുപ്പം തയ്യാറാക്കാന്‍ സാധിക്കുന്ന മുട്ട സമൂസ.

റെസിപ്പി നോക്കിയാലോ?

ആവശൃമായ ചേരുവകള്‍

മുട്ട – 5 എണ്ണം
ഉള്ളി – 1, 2 (പൊടിയായി അരിഞ്ഞത്)
കുരുമുളക് പൊടി – 1/2 ടിസ്പൂണ്‍
ചില്ലി സോസ് – 1 ടേബിള്‍സ്പൂണ്‍
മയോണിസ് – 2 ടേബിള്‍സ്പൂണ്‍
മല്ലിയില – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

മുട്ട പുഴുങ്ങി നന്നായി ഉടച്ച്‌ അതില്‍ ഉള്ളിയും മറ്റു ചേരുവകളും ചേര്‍ത്ത് യോജിപ്പിച്ച്‌ വെക്കുക. മൈദയും, കുറച്ച്‌ ഉപ്പും ആവശ്യത്തിന് വെളളവും ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ച്‌ കുറച്ച്‌ നേരം വെക്കുക.. ശേഷം ഉരുളകളാക്കി കനം കുറച്ച്‌ ചപ്പാത്തി ഷേപ്പില്‍ പരത്തി തവയില്‍ വളരെ ചെറിയ ചൂടില്‍ രണ്ട് ഭാഗവും ചൂടാക്കി എടുക്കുക. ശേഷം കട്ട് ചെയ്ത് കോണ്‍ഷേപ്പില്‍ മടക്കി മസാലകൂട്ട് നിറച്ച്‌ വശങ്ങള്‍ മൈദ പേസ്റ്റ് കൊണ്ട് ഒട്ടിച്ച്‌ ചൂടായ എണ്ണയില്‍ വറുത്ത് കോരുക. സോസിന്റെ കൂടെ കഴിക്കാം. ഇനി സമൂസ വേണ്ടാതവര്‍ക്ക് ഈ മസാലകൂട്ട് ബണ്‍ ഉള്ളില്‍ ലെറ്റുസ് ഇലയൊക്കെ വെച്ചും, ചപ്പാത്തിയുടെ ഉള്ളില്‍ വെച്ച്‌ റോള്‍ ആക്കിയും കഴിക്കാം.