പാലായിൽ കണ്ടെയ്‌നർ ലോറിയുടെ മുകൾ ഭാഗം തട്ടി മരക്കൊമ്പ് ഒടിഞ്ഞ് സ്കൂട്ടറിൽ വീണു; നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് മധ്യവയസ്കന് പരിക്കേറ്റു

പാലാ: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മധ്യവയസ്കന് പരിക്കേറ്റു.

കുറുമണ്ണ് സ്വദേശി ജോസഫ് മൈക്കിളിന് (52) ആണ് പരുക്കേറ്റത്. ചൊവ്വാഴ്‌ച വൈകിട്ട് 5ന് ചേർപ്പുങ്കൽ മിൽ ജംക്ഷനു സമീപത്തായിരുന്നു അപകടം.

കണ്ടെയ്‌നർ ലോറിയുടെ മുകൾ ഭാഗം തട്ടി മരക്കൊമ്പ് ഒടിഞ്ഞ് ജോസഫിൻ്റെ ദേഹത്തേക്ക് വീണു. ഇതേത്തുടർന്ന് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പരിക്കേറ്റ ജോസഫിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.