കിടങ്ങൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് ബിജെപി പിന്തുണയോടെയല്ലെന്ന് സിപിഎം അയർക്കുന്നം ഏരിയ കമ്മിറ്റി

കിടങ്ങൂർ: പഞ്ചായത്തിൽ പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് ബിജെപി പിന്തുണയോടെയല്ലെന്ന് സിപിഎം അയർക്കുന്നം ഏരിയ കമ്മിറ്റി.

പഞ്ചായത്തിൽ എൽഡിഎഫ് തുടങ്ങിയ വികസന പ്രവർത്തനങ്ങൾ അട്ടിമറിച്ച കേരള കോൺഗ്രസ് – ബിജെപി നിലപാടിൽ പ്രതിഷേധിച്ച് ബിജെപി പഞ്ചായത്തംഗം കെ.ജി. വിജയൻ കഴിഞ്ഞ ദിവസം സിപിഎമ്മിൽ ചേർന്നിരുന്നു.

ജില്ലാ കമ്മിറ്റി ഓഫിസിൽ നടത്തിയ യോഗത്തിൽ ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥനാണ് സ്വീകരിച്ചത്. ഒന്നര വർഷമായി കെ.ജി.വിജയൻ ഇടതുപക്ഷ അംഗങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.

കേരള കോൺഗ്രസ്-ബിജെപി ഭരണസമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ കെ.ജി. വിജയൻ വോട്ട് ചെയ്‌തിരുന്നുവെന്നും സിപിഎം ഏരിയ കമ്മിറ്റി അറിയിച്ചു.