ബിഗ് ബോസ് ഷോയ്ക്ക് ശേഷം ജീവിതത്തില്‍ നല്ലതും മോശവുമായ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ച വ്യക്തിയാണ് ആര്യ. കടുത്ത സൈബർ ആക്രമണങ്ങള്‍ ഷോയ്ക്ക് ശേഷം ആര്യക്ക് നേരിടേണ്ടി വന്നു.
ഇന്നും ഇത് തുടരുന്നുണ്ട്. ഷോയ്ക്ക് ശേഷം ആര്യക്ക് തന്റെ പ്രണയ ബന്ധവും നഷ്ടപ്പെട്ടു. പങ്കാളി തന്നെ ഉപേക്ഷിച്ചതിനെക്കുറിച്ചും മറ്റൊരു സ്ത്രീക്കൊപ്പം പോയതിനെക്കുറിച്ചും ആര്യ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അന്നത്തെ തന്റെ മാനസികാവസ്ഥയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ആര്യ. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം.
ഇന്ന് ആലോചിക്കുമ്ബോള്‍ പങ്കാളി തന്നെ ഒഴിവാക്കാൻ വേണ്ടി ബിഗ് ബോസിലേക്ക് അയച്ചാണോ എന്ന് സംശയമുണ്ടെന്ന് ആര്യ പറയുന്നു. കാരണം ഷോയില്‍ പോകാൻ എന്നെ ഏറ്റവും കൂടുതല്‍ പുഷ് ചെയ്തതും സപ്പോർട്ട് ചെയ്തതും അദ്ദേഹമായിരുന്നു. എനിക്ക് പോകണോ എന്ന ചിന്തയുണ്ടായിരുന്നു. കുഞ്ഞുണ്ട്. അച്ഛൻ മരിച്ചിട്ട് അധികമായിട്ടുമില്ല. എല്ലാ സപ്പോർട്ടും തന്ന് എന്നെ എയർപോർട്ടില്‍ കൊണ്ട് വിടുന്നത് പോലും ആളാണ്. അത്രയും ദിവസം പുറം ലോകവുമായി ഒരു കണക്ഷനും ഉണ്ടാവില്ല.
