‘ ഇത്രയും നാള്‍ തന്നെ ഒരു ബോഡി ഗാര്‍ഡ് പോലെ കാത്ത അമ്മയ്ക്ക് അത് താങ്ങാവുന്നതിന് അപ്പുറമായിരുന്നു; അന്ന് തോന്നിയ കുറ്റബോധത്തെതുടര്‍ന്ന് ഉറക്ക ഗുളിക കൂടുതല്‍ കഴിച്ചു; ‘അച്ഛന്‍റെ പ്രായമായിരുന്നു അയാള്‍ക്ക്, മലയാളത്തിലെ പ്രമുഖ സംവിധായകന്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

ചെന്നൈ: അശ്വിനി നമ്പ്യാര്‍ മലയാളികള്‍ക്ക് ഏറെ പരിചയമുള്ള നടിയാണ്. മണിചിത്രതാഴ് സിനിമയിലെ അല്ലിയെ ആരും മറക്കാന്‍ ഇടയില്ല. ചെറുപ്പത്തിലേയ്ക്കുതന്നെ മോഡലിംഗിലൂടെ സിനിമ രംഗത്ത് എത്തിയ അശ്വിനി തമിഴ്, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ വേഷങ്ങൾ നേടിക്കൊടുത്തു.

ഇതിന്റെ ഭാഗമായി, ഇമയം ഭരതിരാജ സംവിധാനം ചെയ്ത 1991-ലെ “പുതു നെല്ലു പുതു നാത്തു” എന്ന ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച അശ്വിനിയുടെ പ്രകടനം വലിയ ശ്രദ്ധ ആകർഷിച്ചു. ഇതിനെ തുടർന്ന്, 1993-ൽ ഭരതിരാജയുടെ  “കിഴക്ക് ചീമയിലെ” എന്ന ചിത്രത്തിൽ വിജയകുമാർ, രാധിക, നെപ്പോളിയൻ തുടങ്ങിയ പ്രമുഖ നടന്മാരോടൊപ്പം വേഷമിട്ടു. 16 വയസ്സുള്ളപ്പോഴാണ് നായികയായി ആദ്യമായി എത്തിയത്.

മലയാളത്തില്‍ ധ്രുവം എന്ന ചിത്രത്തിൽ ജയറാമിന്റെ കാമുകിയായും തിളങ്ങി. മണിച്ചിത്രത്താഴ്, ആയുഷ്കാലം, ഹിറ്റ്ലർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ വേഷം ചെയ്തു.  തെന്നിന്ത്യൻ ചലച്ചിത്രങ്ങളിലും ടിവിയിലും നിറഞ്ഞുനിന്ന അശ്വിനി വിവാഹത്തിനുശേഷവും അഭിനയം തുടർന്നു.  2007-ൽ “ഓരം പോ” എന്ന ചിത്രത്തിൽ അഭിനയിച്ച അശ്വിനി പിന്നീട് സിംഗപ്പൂരിലായിരുന്നു താമസം. അടുത്തിടെയാണ് വീണ്ടും സിനിമ രംഗത്ത് സജീവമാകാന്‍ തുടങ്ങിയത്.

Malayalam director misbehaves actress ashwini nambiar shocking incident

അമേസൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ചെയ്ത സൂഴല്‍ സീസണ്‍ 2വിലൂടെ തിരിച്ചുവരവ് നടത്തുകയാണ് അശ്വിനി. “ഓരം പോ” ചിത്രത്തിന്‍റെ സംവിധായകര്‍ പുഷ്കര്‍ ഗായത്രിയാണ് ഈ സീരിസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

അതേ സമയം  സമീപകാല അഭിമുഖത്തിൽ, ഷൂട്ടിംഗ് സെറ്റിൽ നടന്ന തനിക്ക് മാനസികാഘാതം സൃഷ്ടിച്ച സംഭവത്തെക്കുറിച്ച് അശ്വിനി തുറന്നുപറഞ്ഞത് വലിയ ചര്‍ച്ചയാകുകയാണ്. അമ്മ സെറ്റിൽ ഇല്ലാതിരുന്ന സമയത്ത്, ഒരു സംവിധായകൻ അവരെ മുകളിലെ മുറിയിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു. അന്ന് ചെറുപ്പമായിരുന്ന അശ്വിനി അയാളെ വിശ്വാസത്തോടെ സംവിധായകനെ കാണാൻ പോയി. എന്നാൽ, ആ “പ്രശസ്ത സംവിധായകൻ” മോശമായി പെരുമാറിയതായി അശ്വിനി പറഞ്ഞു. ഞെട്ടിയ അശ്വിനി ഉടൻ തന്നെ സ്ഥലം വിട്ട് വീട്ടിലേയ്ക്ക് മടങ്ങിയെന്ന് ഇന്ത്യഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി.

താന്‍ ഇതുവരെ ഈകാര്യം വെളിപ്പെടുത്തിയില്ലെന്നും. അതൊരു കാസ്റ്റിംഗ് കൗച്ചാണെന്ന് താന്‍ പറയില്ലെന്നും. അത്തരം ഒരു അവസ്ഥയില്‍ താന്‍ പെട്ടുപോയെന്നും നടി പറയുന്നു. മലയാളത്തിലെ പ്രമുഖ സംവിധായകന്‍റെ പേര് പറയാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും, അയാള്‍ക്ക് തന്‍റെ അച്ഛന്‍റെ പ്രായമുണ്ടായിരുന്നുവെന്നും അശ്വിനി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

Malayalam director misbehaves actress ashwini nambiar shocking incident

അന്ന് നടന്നത് എന്താണെന്ന് മനസിലാക്കാന്‍ പോലും സാധിച്ചില്ലെന്നും. ഇത് അമ്മയോട് തുറന്നു പറഞ്ഞെന്നും ഇത്രയും നാള്‍ തന്നെ ഒരു ബോഡി ഗാര്‍ഡ് പോലെ കാത്ത അമ്മയ്ക്ക് അത് താങ്ങാവുന്നതിന് അപ്പുറമായിരുന്നുവെന്നും അന്ന് തോന്നിയ കുറ്റബോധത്തെതുടര്‍ന്ന് ഉറക്ക ഗുളിക കൂടുതല്‍ കഴിച്ചു. എന്നെ ആശുപത്രിയിലാക്കി. അവിടെ നിന്ന് അമ്മയാണ് ഇത് നിന്‍റെ തെറ്റല്ല അയാളുടെ തെറ്റാണെന്ന് ബോധ്യപ്പെടുത്തിയത് എന്ന് അശ്വിനി പറയുന്നു. ആ സംഭവം തനിക്ക് ജീവിതത്തില്‍ ഉടനീളം ധൈര്യം തന്നുവെന്ന് നടി പറയുന്നു.