വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചു ; 19 കിലോയുടെ സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്

ന്യൂഡൽഹി : 1781 രൂപ 50 പൈസയാണ് വാണിജ്യ സിലിണ്ടറിന്‍റെ കൊച്ചിയിലെ പുതിയ വില. വിലവര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

 

നവംബറില്‍ വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്‍റെ വില 57.50 രൂപ കുറച്ചിരുന്നു. അതിനു മുന്‍പ് രണ്ടു മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 304 രൂപയാണ് കമ്പനികൾ കൂട്ടിയിരുന്നത്.അതേസമയം ഗാര്‍ഹിക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.