കോഴിക്കോട് : അഞ്ച് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ സമീറയെ വെറുതെ വിട്ട് കോടതി.അമ്മ സമീറ കുറ്റം ചെയ്തതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്ത സാഹചര്യത്തിലാണ് വെറുതെ വിട്ടത്.
2021 ജൂലൈ-7 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ മത്സ്യത്തൊഴിലാളിയായ നവാസിന്റേയും സമീറയുടേയും മകള്‍ അഞ്ചുവയസ്സുകാരി ഫാത്തിമ റനയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നേർത്ത തൂവാലകൊണ്ടോ, തുണി കൊണ്ടോ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മ സമീറയെപന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്.
