മഹാരാജാസ് കോളജിലെ സംഘര്‍ഷം; സര്‍ക്കാര്‍ ഗൗരവമായി കാണുന്നെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു.

ന്യൂഡൽഹി : കോളജിലെ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ നേരിട്ട് ഇടപെടുമെന്നും മന്ത്രി പറഞ്ഞു. പുതിയ പ്രിന്‍സിപ്പല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്‍റെ സാന്നിധ്യത്തില്‍ കോളജില്‍ യോഗം വിളിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്നാണ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചത്. കോളജ് തുറക്കുന്നതിന് മുമ്ബ് വിവിധ തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്ന് വിദ്യാര്‍ഥി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ നാസറിന് കുത്തേറ്റത്. സംഭവത്തില്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകന്‍ അറസ്റ്റിലായിരുന്നു.