എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ പരാതി, കെ എം ഷാജഹാന് അഞ്ച് ലക്ഷംരൂപ പിഴശിക്ഷ

തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ മാനനഷ്‌ട കേസില്‍ വ്‌ളോഗർ‌ കെ എം ഷാജഹാന് പിഴശിക്ഷ വിധിച്ച്‌ കോടതി.

പൊലീസ് ആസ്ഥാന എഡിജിപിയായ എസ് ശ്രീജിത്തിന് ആ സ്ഥാനം ലഭിച്ചയുടൻ ഷാജഹാൻ യൂട്യൂബില്‍ ചെയ്‌ത വീഡിയോയില്‍ അദ്ദേഹത്തിനെതിരെ അപകീർത്തിപരമായ കാര്യങ്ങളുണ്ടെന്ന് കാട്ടി അദ്ദേഹം സിവിലായും ക്രിമിനലായും ഷാജഹാനെതിരെ പരാതി നല്‍കിയിരുന്നു. ഇതില്‍ സിവില്‍ കേസിലാണ് കെ എം ഷാജഹാനെതിരെ അഞ്ച് ലക്ഷം രൂപ പലിശസഹിതം എസ് ശ്രീജിത്തിന് നല്‍കാൻ വിധിവന്നത്. തിരുവനന്തപുരം മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്.

പിഴശിക്ഷയോടൊപ്പം കോടതിചെലവും ഷാജഹാൻ അടയ്‌ക്കണമെന്നും കോടതി വിധിച്ചു. സമാനമായ കേസുകള്‍ മുൻപും അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുണ്ട്. എഡിജിപി നല്‍കിയ പരാതിയിലെ ക്രിമിനല്‍ കേസിലെ വിധി ഇനി വരാനുണ്ട്