അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം. ആർ. അജിത് കുമാറിനെതിരെ കേസെടുക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി.

നിയമപ്രകാരം 3 മാസത്തിനകം സർക്കാർ തീരുമാനം അറിയിക്കണം.

തിരുവനന്തപുരം വിജിലൻസ് കോടതി കേസ് 27 ന് പരിഗണിക്കും.

കേസിലെ പരാതിക്കാരനായ അഡ്വ. നെയ്യാറ്റിൻകര പി.നാഗരാജാണ് കത്ത് നല്‍കിയത്.