22കാരൻ്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലായി; പിന്നാലെ അറസ്റ്റ്; പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തിയെന്ന കേസില്‍ 22കാരൻ അറസ്റ്റിൽ.

 

ഉത്തർപ്രദേശിലെ ചാർത്തവാല്‍ സ്വദേശി ജിതേന്ദ്ര കുമാർ കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിനും ബോധപൂർവം സമൂഹത്തിലെ സമാധാനം തകർക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

ബിഎൻഎസ് സെക്ഷൻ 352, 353, പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്ന് എസ്‌എച്ച്‌ഒ സത്യനാരായണൻ ദഹിയ വ്യക്തമാക്കിയിട്ടുണ്ട്. ജിതേന്ദ്ര കുമാർ കശ്യപിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

 

വിവാദമായതിന് പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കുകയും ചെയ്തു.