കോട്ടയം പുതുപ്പള്ളിയിൽ വീട്ടുമുറ്റത്ത് നിന്നും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; അമ്മയുടെ നിർണായകമായ ഇടപെടലിനെ തുടർന്ന് കുട്ടിയെ തിരികെ ലഭിച്ചു; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം : പുതുപ്പള്ളിയിൽ വീട്ടുമുറ്റത്ത് നിന്നും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ നാടോടി സ്ത്രീകൾ തട്ടികൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു.

അമ്മയുടെ നിർണായകമായ ഇടപെടലിനെ തുടർന്നാണ് കുട്ടിയെ തിരികെ ലഭിച്ചത്. അന്വേഷണം ആരംഭിച്ച് കോട്ടയം ഈസ്റ്റ് പോലീസ്.