‘പിണറായി വിജയൻ നിശ്ചയ ദാര്‍ഢ്യമുള്ള മുഖ്യമന്ത്രി എന്ന് മുസ്ലിം ലീഗ് നേതാവ്.’ നവകേരള സദസ്സ് ഷൊര്‍ണൂരിലെ പ്രഭാത യോഗത്തില്‍ പങ്കെടുത്തുകൊണ്ടാണ് മുസ്ലിം ലീഗ് നേതാവ് യു ഹൈദ്രോസ് തൃത്താല തന്റെ അഭിപ്രായം പങ്കുവെച്ചത്.പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് ഹൈദ്രോസ് നവകേരള സദസ്സില്‍ പങ്കെടുക്കുന്നത്.

 

പാലക്കാട്: മുഖ്യമന്ത്രി വിളിച്ചാല്‍ പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗംമാണ്. പിണറായി വിജയൻ നിശ്ചയ ദാര്‍ഢ്യമുള്ള മുഖ്യമന്ത്രിയെന്ന് ലീഗ് നേതാവ് യു ഹൈദ്രോസ് പറഞ്ഞു. നവകേരള സദസില്‍ വീണ്ടും ലീഗ് നേതാവ് എത്തി.

പരിപാടിയില്‍ പങ്കെടുക്കരുതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പല ലീഗ് നേതാക്കളും നവകേരള സദസ്സിലും പ്രഭാതയോഗങ്ങളിലും പങ്കെടുത്തിരുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളേക്കാള്‍ വലുതാണ് നാടിന്റെ ഉന്നമനമെന്നാണ് പങ്കെടുത്തവരെല്ലാം പറയുന്നത്. മലപ്പുറത്തും പല ഉന്നത ലീഗ് നേതാക്കള്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും ഇത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.