കൊച്ചി : തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികളെ മറികടന്ന് സെക്രട്ടറിക്ക് ഫണ്ട് അനുവദിക്കാമെന്ന ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയിരുന്നത്. ഇതാണ് ഹൈകോടതി റദ്ദാക്കിയിരിക്കുന്നത്. പറവൂര്‍ നഗരസഭ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. മുനിസിപ്പാലിറ്റി ആക്‌ട് പ്രകാരം പണം അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കാൻ സര്‍ക്കാറിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.
കൗണ്‍സിലിന്‍റെ അനുമതിയില്ലാതെ പണം ചിലവഴിക്കാൻ സെക്രട്ടറിമാര്‍ക്ക് അധികാരമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു . തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികളുടെ തീരുമാനത്തെ മറികടന്ന് നവകേരള സദസ്സിനായി പണം കണ്ടെത്താനായിരുന്നു സര്‍ക്കാര്‍ നേരത്തെ വിചിത്രമായ ഉത്തരവിറക്കിയത്. ഇത് ഹൈകോടതി സ്റ്റേ ചെയ്തത് സര്‍ക്കാറിന് വലിയ തിരിച്ചടിയായി. നേരത്തെ, പറവൂര്‍ നഗരസഭ ഭരണസമിതിയുടെ തീരുമാനത്തെ മറികടന്ന് നവകേരള സദസ്സിന് ഫണ്ട് അനുവദിക്കാനുള്ള സെക്രട്ടറിയുടെ നീക്കം വിവാദമായിരുന്നു.
