കൊച്ചി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് നിയമനങ്ങള്‍ നടത്തുന്നു. ജൂനിയര്‍ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ആകെ 83 ഒഴിവുകളാണുള്ളത്.
വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്പര്യമുള്ളവര് മാര്‍ച്ച് 18ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ ജൂനിയര്‍ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്. ആകെ 83 ഒഴിവുകള്‍.
ജൂനിയര്‍ എക്സിക്യൂട്ടീവ് (ഫയര്‍ സര്‍വീസ്) = 13
ജൂനിയര്‍ എക്സിക്യൂട്ടീവ് (ഹ്യൂമന്‍ റിസോഴ്സ്) = 66
ജൂനിയര്‍ എക്സിക്യൂട്ടീവ് (ഒഫീഷ്യല്‍ ലാംഗ്വേജ്) = 4
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപ മുതല്‍ 1,40,000 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
ജൂനിയര്‍ എക്സിക്യൂട്ടീവ് (ഫയര്‍ സര്‍വീസ്) = 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ജൂനിയര്‍ എക്സിക്യൂട്ടീവ് (ഹ്യൂമന്‍ റിസോഴ്സ്) = 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ജൂനിയര്‍ എക്സിക്യൂട്ടീവ് (ഒഫീഷ്യല്‍ ലാംഗ്വേജ്) = 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ജൂനിയര്‍ എക്സിക്യൂട്ടീവ് (ഫയര്‍ സര്‍വീസ്)
ടെക് ഫയര്‍ എഞ്ചിനീയറിങ്/ മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍ എന്നിവയിലേതിലെങ്കിലും എഞ്ചിനീയറിങ് ഡിഗ്രി. എക്സ്പീരിയന്‍സ് ആവശ്യമില്ല.
ജൂനിയര്‍ എക്സിക്യൂട്ടീവ് (ഹ്യൂമന്‍ റിസോഴ്സ്)
എംബിഎ അല്ലെങ്കില്‍ തത്തുല്യം. HRM/ HRD/ PM&IRL/ Labour Welfare ല്‍ സ്പെഷ്യലൈസേഷന്. എക്സ്പീരിയന്‍സ് ആവശ്യമില്ല.
ജൂനിയര്‍ എക്സിക്യൂട്ടീവ് (ഒഫീഷ്യല്‍ ലാംഗ്വേജ്)
Post-Graduation in Hindi or in English with English or Hindi respectively as a Subject at Degree Level or Post-Graduation in any other subject with Hindi and English as compulsory / elective subject at Degree Level.
ALSO READ: കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയില്‍ ജോലി; 22,950 രൂപ ശമ്ബളം; അപേക്ഷ മാര്‍ച്ച് 15 വരെ
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വനിതകള്‍ ഫീസടക്കേണ്ടതില്ല. മറ്റുള്ളവര്‍ 1000 രൂപ അപേക്ഷ ഫീസായി നല്‍കണം.
അപേക്ഷ
മാര്‍ച്ച് 18ന് മുന്‍പായി അപേക്ഷ നല്‍കണം.
