സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് ഖത്തറില്‍ വധശിക്ഷ വിധിച്ച തിരുവനന്തപുരം സ്വദേശിയടക്കം എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥര്‍ക്ക് ഇളവു ലഭ്യമാക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ ഭരണാധികാരിയുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.
ഖത്തര്‍ അമീറുമായി നരേന്ദ്ര മോദിക്ക് അടുത്ത വ്യക്തി ബന്ധമുണ്ട്. ഇത് ചര്‍ച്ച എളുപ്പമാക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിഗമനം.
അമീര്‍ 2015ല്‍ ഇന്ത്യയില്‍ വന്നപ്പോള്‍ ഊഷ്മള സ്വീകരണം നല്‍കിയിരുന്നു. കേസ് അപ്പീല്‍ കോടതിയിലെത്തുമ്പോള്‍ അനുകൂല നിലപാടില്‍ എത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം.
അതേസമയം എട്ടു പേര്‍ക്കുമെതിരെ ഉന്നയിക്കപ്പെട്ട കുറ്റം എന്തെന്നു പോലും ഇന്ത്യയെ അറിയിച്ചിട്ടില്ല. ഇന്ത്യയുമായി അടുത്ത ബന്ധമുള്ള ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാണ് ആരോപണം.
