കാറിന്റെ വരവില്‍ സംശയം തോന്നി തടഞ്ഞുനിര്‍ത്തി പരിശോധിച്ചു; കിട്ടിയത് 300 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍; രണ്ടുപേര്‍ പിടിയില്‍

പാലക്കാട്: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

പാലക്കാട് വാളയാറിലാണ് സംഭവം നടന്നത്.
കടത്തിക്കൊണ്ടുവന്ന പുകയില നിരോധിത ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് പിടികൂടിയത്.

ഇന്നോവ കാറില്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന 300 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് എക്സൈസ് പിടിച്ചെടുത്തത്. വാളയാർ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനക്കിടെയാണ് സംശയം തോന്നി ഇന്നോവ കാർ എക്സൈസ് തടഞ്ഞ്‌നിർത്തിയത്.

തുടർന്ന് പാലക്കാട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ സാദിഖ് ന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഇത്രയും അളവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. ഇന്നോവ കാറിലുണ്ടായിരുന്ന രജീഷ്.ടി.ജെ (38), സിറാജ്.ടി.ജെ (43) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.