കെഎസ്‌ആര്‍ടിസി ബസില്‍ വെച്ച്‌ സഹയാത്രികയോട് ലൈംഗിക അതിക്രമം; ഹാസ്യതാരം ബിനു ബി കമാല്‍ അറസ്റ്റില്‍

വട്ടപ്പാറ: കെഎസ്‌ആര്‍ടിസി ബസില്‍ വച്ച്‌ സഹയാത്രികയോട് ലൈംഗിക അതിക്രമം കാണിക്കുകയും അപമര്യദയായി പെരുമാറുകയും ചെയ്‌തെന്ന പരാതിയില്‍ നടൻ ബിനു ബി കമാല്‍ അറസ്റ്റില്‍.

ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് നീലമേലിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ബസ് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു.

പ്രതിയുടെ ശല്യം സഹിക്കവയ്യാത്ത യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തി. പിന്നാലെ പ്രതി ബസില്‍ നിന്നും ഇറങ്ങിയോടി.

ശേഷം സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹജരാക്കും.