വേങ്ങര: ഇലക്ട്രിക് സ്കൂട്ടർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.
വേങ്ങര വലിയോറ മാനാട്ടിപ്പറമ്പ് സ്വദേശി കോരംകുളങ്ങര നാസിം(21)ആണ് ഷോക്കേറ്റ് മരിച്ചത്.
ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്തുകൊണ്ടിരിക്കെ സ്കൂട്ടർ കഴുകുന്നതിനിടയില്‍ ഷോക്കേറ്റ് മരണം.
വണ്ടികഴുകുന്ന മെഷീനില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം. കച്ചേരിപ്പടി തുമരത്തി ജുമാമസ്ജിദില്‍ ഖബറടക്കം നടന്നു.
