സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് ലഹരി മരുന്ന് വിൽപ്പന; കേസിൽ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു; രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ടിടത്ത് നിന്നായി നാലു പേർ പിടിയിൽ. ശ്രീകാര്യത്ത് മൂന്നു പേരും മംഗലാപുരത്ത് ഒരാളുമാണ് പിടിയിലായത്.

ശ്രീകാര്യത്ത് നിന്ന് വെള്ളനാട് സ്വദേശി രമേഷ്, വലിയവേളി സ്വദേശി ബൈജു പെരേര, വള്ളിക്കടവ് സ്വദേശി റോയി ബെഞ്ചമിൻ എന്നിവരും മംഗലപുരത്ത് നിന്നും മുണ്ടക്കൽ ലക്ഷം വീട് സ്വദേശി ദീപു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ഇവർ ലഹരി വിപന നടത്തിയിരുന്നത്. രഹസ്യ വിവരത്തെ തുർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.