വയനാട് : രാജ്യത്തെ ആരോഗ്യ പരിപാലത്തില്‍ പുനര്‍ മൂല്യനിര്‍മയത്തിന്‍റെ ആവശ്യമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ ആരോഗ്യ പരിരക്ഷ നല്‍കുന്നതിന് മുൻഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
“കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനനെ കുറിച്ച് ചിന്തിക്കണം. രാജസ്ഥാനില്‍ ഇത് സംബന്ധിച്ച ചില പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. 2024 ല്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ രാജ്യത്തുടനീളം ഇത്തരത്തിലുള്ള ആശയങ്ങള്‍ നടപ്പിലാക്കാൻ ശ്രമിക്കും” -രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെ രാജ്യത്തിനാകെ മാതൃകയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നു.
സംസ്ഥാനത്തെ എല്ലാ സ്ഥിര താമസക്കാര്‍ക്കും പണം നല്‍കാതെ തന്നെ മെഡിക്കല്‍ കവറേജ് വാഗ്ദാനം ചെയ്യുന്ന ഒരു സര്‍ക്കാര്‍ സംരംഭമാണിത്. ‘ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ രാജ്യത്തെ ഏറ്റവും മികച്ച സൗജന്യ ചികിത്സാ പദ്ധതിയാണെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു.
