ആലപ്പുഴ: സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ മുൻസിപ്പാലിറ്റിക്ക് കീഴിലുള്ള സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ ജില്ലയില്‍ മേള നടക്കുന്ന സ്കൂളുകള്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തിയ സ്കൂളുകള്‍ക്കും ഉള്‍പ്പെടെ 27 സ്കൂളുകള്‍ക്കും വാഹനം വിട്ടു നൽകുന്ന ആറ് സിബിഎസ്‍ഇ സ്കൂളുകള്‍ക്കുമാണ് നവംബര്‍ 15,18 തീയതികളിൽ ആലപ്പുഴ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന മത്സരാര്‍ത്ഥികളെയും അധ്യാപകരേയും ശാസ്ത്രമേള നടക്കുന്ന വിവിധ വേദികളിലും താമസ സ്ഥലത്തും എത്തിക്കുന്നതിന് 6 സിബിഎസ്ഇ സ്കൂളുകളുടെ വാഹനം അനുവദിക്കാനും കളക്ടർ ഉത്തരവിട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ആകെ അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതിരിക്കുന്നതിനുള്ള നടപടികൾ സ്കൂൾ അധികൃതർ സ്വീകരിക്കണമെന്നും കളക്ടറുടെ ഉത്തരവിലുണ്ട്. ശാസ്ത്രോത്സവത്തിനെത്തുന്നവര്‍ക്കായി താമസസൗകര്യം ഏർപ്പെടുത്തിയ സ്കൂളുകൾക്കും വാഹനം വിട്ടു നൽകിയ സ്കൂളുകൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
