അശോകസ്തംഭത്തിന് പകരം ‘ധന്വന്തരി’, ഇന്ത്യയ്ക്ക് പകരം ‘ഭാരത്’ ;ലോഗോയുടെ നടുവില്‍ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളര്‍ ചിത്രം ചേര്‍ത്തു.നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ ലോഗോ മാറ്റി.

 

നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ ലോഗോയില്‍ മാറ്റം. ലോഗോയുടെ നടുവില്‍ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളര്‍ ചിത്രം ചേര്‍ത്തു. ലോഗോയുടെ നടുവില്‍ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളര്‍ ചിത്രം ചേർക്കുകയും ചെയ്തു.

ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. കേന്ദ്ര സ‍ര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെവിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്. ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയില്‍ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ ഭാരത് എന്ന് ചേര്‍ത്തതോടെയാണ് വലിയ തോതില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. മെഡിക്കല്‍ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍, ഈ മാറ്റം സംബന്ധിച്ച്‌ മെഡിക്കല്‍ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്നാക്കണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാകുന്നിതിനിടെയാണ് പുതിയ നീക്കം.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെയിംപ്ലേറ്റിലും ഭാരത് എന്ന് ആയിരുന്നു ചേര്‍ത്തത്. കേന്ദ്രമന്ത്രിമാര്‍ തങ്ങളുടെ എക്സ് അക്കൗണ്ട് ബയോയിലും ഭാരത് എന്നാക്കിയിട്ടുണ്ട്.