കുമരകം: കുമരകം ആറ്റാമംഗലം പള്ളിക്കു സമീപം കാർ ബൈക്കിലും ഒട്ടോയിലും ഇടിച്ച്
അപകടം. ബൈക്ക് യാത്രക്കാരന്റെ കാലിന് പരുക്കേറ്റു. ബൈക്ക് പൂർണ്ണമായും കാറിന്റെ
മുൻഭാഗവും തകർന്നു .ഓട്ടോ റിക്ഷയുടെ പിൻ ഭാഗമാണ് തകർന്നത്. ഓട്ടോയുടെ പിന്നിൽ
സുക്ഷിച്ചിരുന്ന പഴവർഗങ്ങൾ റോഡിൽ വീണ് നശിച്ചു. ആറ്റാമംഗലം പള്ളി കോമ്പൗണ്ടിൽ
നിന്നും റോഡിലേക്ക് ഇറങ്ങിയ കാർ കോട്ടയം ഭാഗത്തു നിന്നും വന്ന
ബൈക്കിലിടിക്കുകയായിരുന്നു. ബ്രേക്കിനു പകരം അക്സിലേറ്ററിൽ അമർത്തിയതോടെ പച്ചക്കറി
കടക്കുമുണിൽ പാർക്കു ചെയ്തിരുന്ന ഓമനക്കുട്ടൻ എന്ന ശ്രീജിത്തിന്റെ ഓട്ടോയുടെ പിന്നിൽ
ഇടിക്കുകയായിരുന്നു. കാലിന് പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ കുമരകം സി എച്ച് സി യിൽ പ്രവേശിപ്പിച്ചു.
