വയറിളക്കവും ഛർദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരി മരിച്ചു, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിൽ

കോഴിക്കോട്: നാദാപുരത്ത് വയറിളക്കവും ഛർദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ദേവതീർത്ഥയാണ് മരിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.

രണ്ടുദിവസം മുൻപ് വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് തലശ്ശേരിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.