കൊച്ചി: മലയാള സിനിമകളിൽ തമാശകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ധർമ്മജൻ ബോൾഗാട്ടി.
മിമിക്രി വേദികളിലൂടെയാണ് സിനിമാലോകത്ത് എത്തിയ ധർമ്മജൻ പാപ്പി അപ്പച്ച എന്ന ഹിറ്റ് സിനിമയിലൂടെയാണ് നടനായി അരങ്ങേറ്റം നടത്തിയത്.
പാച്ചുവും കോവാലനും, ഓര്‍ഡിനറി, ചാപ്റ്റേഴ്‍സ് തുടങ്ങിയവയ്‍ക്ക് പുറമേ ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, അരികില്‍ ഒരാള്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഒന്നും മിണ്ടാതെ, കുരുത്തും കെട്ടവന, ജിലേബി, അമര്‍ അക്ബര്‍ അന്തോണി, കാട്ടുമാക്കാൻ, പ്രേതം, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ട്രാൻസ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കുട്ടനാടൻ മാര്‍പാപ്പ, ആടു ഒരു ഭീകര ജീവിയാണ് എന്നിവയിൽ മികച്ച വേഷമിട്ട് താരം പ്രേക്ഷക ഹൃദയത്തിൽ ഇടം നേടി.
താരത്തെ കുറിച്ചുള്ള ഒരു വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ധർമ്മജന്റെ ഭാര്യ വിവാഹിതയാകുന്നു എന്നാണ് താരം തന്നെ പറഞ്ഞിരിക്കുന്നത്. ആരാധകർ ഒന്നു ഞെട്ടിയെങ്കിലും പിന്നീടാണ് കാര്യം മനസ്സിലാകുന്നത്.
ധര്‍മജൻ തന്റെ ഭാര്യയെ രണ്ടാമതും താലി ചാർത്തിയിരിക്കുകയാണ്. മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്‍തിരുന്നില്ലെന്ന് താരം പറഞ്ഞു.
വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജൻ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്‍ക്ക് താലി ചാര്‍ത്തിയത്.
