ശബരിമല തീർഥാടനം: നിയമ സേവനകേന്ദ്രം ആരംഭിച്ചു; 24 മണിക്കൂറും പാരാ ലീഗൽ സന്നദ്ധപ്രവർത്തകരുടെ സേവനം ലഭിക്കും

കോട്ടയം: മണ്ഡല മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നിയമ സേവന കേന്ദ്രം ആരംഭിച്ചു.

സീനിയർ ഡിവിഷൻ സിവിൽ ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ ജി. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. എരുമേലി ശ്രീ ധർമശാസ്താ ക്ഷേത്രത്തിന് എതിർവശം പ്രവർത്തിക്കുന്ന സേവന കേന്ദ്രത്തിൽ 24 മണിക്കൂറും പാരാ ലീഗൽ സന്നദ്ധപ്രവർത്തകരുടെ സേവനം ലഭിക്കും.

കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി സാജു വർഗീസ്, താലൂക്ക് സർവീസസ് കമ്മിറ്റി സെക്രട്ടറി സജു സെബാസ്റ്റ്യൻ, അഡ്വ. മുഹമ്മദ് സിറാജ്, എരുമേലി സർക്കിൾ ഇൻസ്പെക്ടർ ഇ.ഡി. ബിജു, പാരാലീഗൽ സന്നദ്ധപ്രവർത്തകർ എന്നിവർ പങ്കെടുത്തു.