കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങി നടി ഹണി റോസ്.
നടിയുടെ വീഡിയോകള്‍ക്ക് മോശം തമ്പ്നെയില്‍ ഇട്ടവർക്ക് എതിരെയായിരിക്കും നടപടി. 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങള്‍ പൊലീസ് കൈമാറുമെന്നുമാണ് വിവരം.
അതേസമയം, ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ 11 മണിയോടെ എറണാകുളം സിജെഎം കോടതിയിലാണ് ബോബിയെ ഹാജരാക്കുക.
