കോട്ടയം മെഡിക്കൽ കോളേജ് വികസന സമിതിക്കെതിരെ യൂത്ത് കോൺഗ്രസ്; കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിച്ചു, ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗൗരിശങ്കർ സമരത്തിന് നേതൃത്വം നൽകി

ഗാന്ധിനഗർ: രോഗികളിൽ നിന്ന് പരിശോധനാ ഫീസ് ഇനത്തിൽ അധിക തുക ഈടാക്കാൻ തീരുമാനമെടുത്ത കോട്ടയം മെഡിക്കൽ കോളേജ് വികസന സമിതിയെ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ഇന്ന് രാവിലെയായിരുന്നു ഉപരോധം.

മെഡിക്കൽ കോളേജ് ബസ് സ്റ്റാന്റ് ഭാഗത്തു നിന്ന് പ്രകടനമായാണ് പ്രവർത്തകർ എത്തിയത്. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികൾ, നിയോജക മണ്ഡലം പ്രസിഡന്റ്, സഹഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റുമാർ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.

ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗൗരിശങ്കർ സമരത്തിന് നേതൃത്വം നൽകി.
ആശുപത്രിക്കെതിരേ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. വരും ദിവസങ്ങളിൽ പ്രക്ഷോഭം കനക്കാനാണ് സാധ്യത.