കണ്ണൂർ: ഓട്ടോറിക്ഷ കത്തിച്ചതിന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ(48) അന്തരിച്ചു.
അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
2004 ല്‍ ആണ് ഓട്ടോ ഓടിക്കുന്നന്തുമായി ബന്ധപ്പെട്ട സിഐടിയുമായി തർക്കങ്ങള്‍ തുടങ്ങുന്നതും ചിത്രലേഖയുടെ ജീവിതം കൂടുതല്‍ ദുരിതം നിറഞ്ഞതും ആകുന്നത്.
2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചിരുന്നു. ഈ വിവാദങ്ങളാണ് ചിത്രലേഖയെ പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കിയത്.
സിപിഎമ്മിനെതിരെ അസാധാരണ പ്രതിരോധമാണ് കണ്ണൂരില്‍ ചിത്രലേഖ നടത്തിയത്. പാര്‍ട്ടി വെല്ലുവിളികളെ ചിത്രലേഖ അന്ന് സധൈര്യം നേരിട്ടു.
സി.പി.എമ്മിന്റെ ജാതിവിവേചനത്തില്‍ മനം നൊന്ത് ഇസ്ലാം മതം സ്വീകരിക്കാനൊരുങ്ങയ പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍ കൂടിയാണ ചിത്രലേഖ. ‘പുലയസ്ത്രീയായി ജനിച്ചത് കൊണ്ട് ജീവിക്കാന്‍ അനുവദിക്കാതെ പിറന്ന നാട്ടില്‍നിന്നും എനിക്ക് പലായനം ചെയ്യേണ്ടി വന്നു. ‘എന്നിട്ടും അക്രമം തുടരുകയാണെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് തോന്നിയത് കൊണ്ടുമാണ് ഇസ്ലാം മതം സ്വീകരിക്കുന്നതെന്നും ചിത്രലേഖ ഫെയ്സ്ബുക്കില്‍ കുറിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇരുപത് വര്‍ഷത്തില്‍ അധികം ജീവിക്കാനായി സി.പി.എമ്മിനെതിരേ പോരാടിയ വ്യക്തിയാണ് ചിത്രലേഖ.
