സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വന്തം സംരക്ഷണത്തിലും സുരക്ഷയിലും കഴിയുന്ന 7 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക വേഴ്ച നടത്തുകയും മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് 48 വര്‍ഷം കഠിനതടവും എഴുപതിനായിരം രൂപയും ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി.
തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയായ പിതാവിനെയാണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്.
ഐപിസി വകുപ്പുകള്‍ പ്രകാരം നാലര വര്‍ഷ കഠിനതടവിനും പോക്സോ നിയമപ്രകാരം 42 വര്‍ഷം കഠിനതടവിനും 70,000 രൂപ പിഴ ഒടുക്കുന്നതിനും പുറമെ ജൂവനയില്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം ഒന്നര വര്‍ഷം കഠിനതടവിനുമാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാര്‍ ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കിയില്ലയെങ്കില്‍ ഒന്നരവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ശിക്ഷാവിധിയില്‍ പറയുന്നു.
