പാറശാല: സീനിയര്‍ വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ സംഘം ചേര്‍ന്ന് റാഗ് ചെയ്തതായി പരാതി.
ധനുവച്ചപുരം വിടിഎം എൻഎസ്‌എസ് കോളജിലെ ഒന്നാം വര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ത്ഥിയായ കുടപ്പനമൂട് സ്വദേശി ബി.ആര്‍.നീരജിനെയാണ് മര്‍ദിച്ചത്.
കോളജ് പ്രിൻസിപ്പലിനു പാറശാല പൊലീസിനുമാണ് പരാതി സല്‍കിയത്.
26ന് ഉച്ചഭക്ഷണത്തിനു ശേഷം ക്ലാസില്‍ നിന്നു പുറത്തിറങ്ങിയ നീരജിനെ സീനിയര്‍ വിദ്യാര്‍ഥികളായ 5 പേര്‍ ചേര്‍ന്നു കോളജ് വളപ്പിലുള്ള കാടു പിടിച്ച സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും വിവസ്ത്രനാക്കി മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണു പരാതി.
തറയില്‍ വീണപ്പോള്‍ ചിലര്‍ നെഞ്ചില്‍ ചവിട്ടിയതായും പരാതിയില്‍ പറയുന്നു.
