ഇനി വെള്ളിത്തിരയിലേക്ക്..! വാവ സുരേഷിന്റെ ‘കാളാമുണ്ടൻ’ ചിത്രത്തിന് തുടക്കം; പൂജ നടന്നു

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃത ഭവനില്‍ വെച്ച്‌ കാളാമുണ്ടൻ എന്ന സിനിമയുടെ പൂജ നടന്നു.

വാവ സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി കലാധരൻ ‘ഗ്രാനി’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രദീപ് പണിക്കര്‍ രചന നിര്‍വഹിക്കുന്നു.

ഗാനരചന കലാധരൻ നിര്‍വഹിക്കുന്നു. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് എം ജയചന്ദ്രൻ ആണ്. ശ്രീനന്ദനം ഫിലിംസിന്റെ ബാനറില്‍ കെ നന്ദകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശ്രീ നന്ദനം ഫിലിംസിന്റെ മറ്റ് രണ്ട് ചിത്രങ്ങള്‍ കൂടി അണിയറയില്‍ ഒരുങ്ങുകയാണ്.
പ്രശസ്ത ഗാനരചയിതാവായ കെ ജയകുമാര്‍ ഐ എ എസ്, കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.

കെ ജയകുമാര്‍ ഐ എ എസ് സ്വിച്ച്‌ ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. അടുത്ത മാസം ആദ്യം മുതല്‍ തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിക്കുന്നു. പകൃതിസ്‌നേഹിയായ ഒരു മനുഷ്യന്റെ ജീവിതത്തിലെ പുരസ്‌കാരങ്ങളും തിരസ്‌കാരങ്ങളും ഇടകലര്‍ന്ന കഥയാണ് ചിത്രം പറയുന്നത്.

കലാ സംവിധാനം അജയൻ അമ്പലത്തറ. മേക്കപ്പ് :ലാല്‍ കരമന. ചീഫ് അസോസയേറ്റ് ഡയറക്ടര്‍:രാജേഷ് അടൂര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍:രാജേഷ് തിലകം. സ്റ്റില്‍സ് :വിനയൻ സി എസ്. പി ആര്‍ ഒ:എം കെ ഷെജിൻ.