തിരുവനന്തപുരം: പ്രസവ വേദന കടുത്തതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കവെ യുവതി വീട്ടില്‍ പ്രസവിച്ചു.
മലയിന്‍കീഴ് മൊട്ടമുഡ് സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ ഓടി എത്തി.
തിങ്കളാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിന് തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കവേ പ്രസവ വേദന കലശലാവുകയും വീട്ടില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
യുവതിയുടെ വേദനയും വെപ്രാളവും കണ്ട് ഉടന്‍ ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം മലയിന്‍കീഴ് താലൂക്ക് ഹെഡ്ക്വാര്‍ട്ടര്‍ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി.
